Connect with us

india

ബാബരി മസ്ജിദ് ഓര്‍മ; അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന് ആ പേരിടില്ല

മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും

Published

on

ലഖ്‌നൗ: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം നിര്‍മിക്കുന്ന പള്ളിക്ക് ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരിടില്ലെന്ന് മസ്ജിദ് നിര്‍മാണ ട്രസ്റ്റ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ ശൈലിയാണ് പള്ളിക്കു വേണ്ടി സ്വീകരിക്കുകയെന്നും ട്രസ്റ്റ് വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

‘ദാനിപൂര്‍ ഗ്രാമത്തില്‍ 15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുക. ബാബരി മസ്ജിദിന്റെ അത്രയും വലിപ്പം ഇതിനുമുണ്ടാകും. മറ്റു പള്ളികളില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായ രീതിയിലാണ് പള്ളി പണി കഴിപ്പിക്കുക. കഅബയുടെ മാതൃകയില്‍ ചതുരനിര്‍മിതിയും ആലോചിക്കുന്നുണ്ട്. എസ്എം അക്തറാണ് പള്ളി രൂപകല്‍പ്പന ചെയ്യുന്നത്’ – അത്താര്‍ ഹുസൈന്‍ വെളിപ്പെടുത്തി. മിനാരങ്ങളും ഖുബ്ബകളും വേണോ എന്ന കാര്യത്തില്‍ ആര്‍കിടെക്ടിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘പള്ളിക്ക് ബാബരി മസ്ജിദ് എന്ന് നാമകരണം ചെയ്യില്ല. ഏതൈങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരുണ്ടാകില്ല. എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകാരം അത് ദാനിപൂര്‍ മസ്ജിദ് എന്ന പേരിലാകും അറിയപ്പെടുക’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദ് നിര്‍മാണത്തിന് വെബ്‌പോര്‍ട്ടലിലൂടെ പൊതുജനത്തിന് സംഭാവന നല്‍കാമെന്നും പോര്‍ട്ടല്‍ പണിപ്പുരയില്‍ ആണെന്നും ഹുസൈന്‍ പറഞ്ഞു. മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും.

ദാനിപൂരില്‍ അഞ്ചേക്കര്‍ സ്ഥലമാണ് മസ്ജിദിനായി അനുവദിച്ചിട്ടുള്ളത്. സുന്നി വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പള്ളിക്കു വേണ്ടി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിംകോടതി ഉത്തരവിട്ടത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം മസ്ജിദിന് വിട്ടു കൊടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

india

തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ ആര്‍.എസ്.എസ് എന്നെ കോണ്‍ഗ്രസിലേക്ക് അയച്ചു: ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.

Published

on

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ ആര്‍.എസ്.എസ് തന്നെ കോണ്‍ഗ്രസിലേക്ക് അയച്ചുവെന്ന് ബി.ജെ.പി നേതാവ് രാം കിഷോര്‍ ശുക്ല. കഴിഞ്ഞ ഒക്ടോബറില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ അഭിഷേക് ഉദയ്‌നിയയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസിലേക്ക് പോയതെന്ന് രാം കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മേവ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ രാം കിഷോര്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ട രാം കിഷോര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് മടങ്ങുകയും ചെയ്തു.

രണ്ട് തവണ മേവില്‍ നിന്ന് വിജയിച്ച മുന്‍ എം.എല്‍.എ അന്തര്‍ സിങ് ദര്‍ബാറിന് സീറ്റ് നിഷേധിച്ചുകൊണ്ടായിരുന്നു രാം കിഷോറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 35,000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ഉഷ താക്കൂര്‍ മേവില്‍ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാം കിഷോറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം രാം കിഷോറിന്റെ വെളിപ്പെടുത്തലിനോട് ബി.ജെ.പി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ രാം കിഷോറിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് അന്തര്‍ സിങ് പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് രാം കിഷോര്‍ പറയുന്നതെന്നും ആര്‍.എസ്.എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറാൻ മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം.

Published

on

ഗുജറാത്തിലെ ഹിന്ദുക്കൾ ബുദ്ധ, ജൈന, സിഖ്‌ മതങ്ങളിലേക്ക്‌ മാറുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തി. മതം മാറ്റത്തിനു മുമ്പ്‌ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2003ലെ ഗുജറാത്ത്‌ മതസ്വാതന്ത്ര നിയമം അനുസരിച്ച്‌ മതംമാറുന്നതിന്‌ മുൻകൂർ അനുമതി അനിവാര്യമാണെന്ന്‌ സർക്കാർ ഉത്തരവിൽ പറയുന്നു.

ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം. ബുദ്ധമതത്തിന്‌ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കുന്ന നടപടിയായതിനാൽ സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന്‌ ഗുജറാത്ത്‌ ബുദ്ധിസ്‌റ്റ്‌ അക്കാദമി സെക്രട്ടറി രമേഷ്‌ ബൻകർ പറഞ്ഞു.

Continue Reading

india

ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാറിന്‍റെ മകൻ വിവേക് കോൺഗ്രസിൽ ചേർന്നു

ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

Published

on

ഉത്തര കന്നട ജില്ലയിലെ യെല്ലപ്പൂര്‍ മണ്ഡലം ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയും എ. ശിവറാം ഹെബ്ബാറിന്റെ മകന്‍ വിവേക് ഹെബ്ബാര്‍ വ്യാഴാഴ്ച സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

ഫെബ്രുവരി 27ന് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ശിവറാം ഹെബ്ബാര്‍ വിട്ടു നിന്നിരുന്നു. വിപ്പ് ലംഘിച്ചതിന് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയതിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹാജരായില്ല എന്ന മറുപടിയും നല്‍കി. ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മകന്‍ ചേര്‍ന്നത്. എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് -ജെഡി-എസ് സഖ്യ സര്‍ക്കാര്‍ 2019 ജൂലൈയില്‍ മറിച്ചിടാന്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ രാജിവെച്ച 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാളാണ് ശിവറാം ഹെബ്ബാര്‍.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും എം.എല്‍.എയാവുകയും ബി.ജെ.പി സര്‍ക്കാറില്‍ മന്ത്രിയാവുകയും ചെയ്തു. ഈയിടെ ഇദ്ദേഹം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Continue Reading

Trending