Connect with us

kerala

വിമാനയാത്രക്ക് ഇനി മാസ്‌ക് നിര്‍ബന്ധമില്ല; ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്‌

Published

on

ഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാന യാത്രികര്‍ക്ക് ഇനി നിര്‍ബന്ധിത മാസ്‌ക് ഉപയോഗം ഉണ്ടാകില്ല. യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാം. വിമാനത്തില്‍ കോവിഡ് മുന്നറിയിപ്പ് നല്‍കാമെങ്കിലും അതിനോടനുബന്ധിച്ച് പിഴയുടെയോ ശിക്ഷാ നടപടികളെ കുറിച്ചുള്ള അറിയിപ്പോ നല്‍കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

Published

on

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു.
ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം കാരണമാണ് ജയ്സൺ മരിച്ചതെന്ന് കുടുംബത്തിൻറെ ആരോപണത്തിലും അന്വേഷണത്തിനാണ് നീക്കം. പൊലീസിൻ്റെ വയർലെസ് സംവിധാനം പരിഷ്കരിക്കുന്നതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജയ്സന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Continue Reading

kerala

സ്ത്രീധന പീഡനം: ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി

പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല

Published

on

ഇടുക്കി: ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.

”അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി പറഞ്ഞു.

Continue Reading

kerala

‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

Published

on

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി.

സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി.

ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത് സാധാരണ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നുവെന്ന് വിലയിരുത്തൽ. സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പണം ചോദിച്ചു വാങ്ങുന്നതിന് പാർട്ടി നേതൃത്വത്തിനും കഴിയുന്നില്ലെന്ന് വിമർശനം ഉയർന്നു. സിപിഐ വകുപ്പുകൾക്ക് പണം അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിന് മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും പൊതു ചർച്ചയിൽ പരാമർശം ഉണ്ടായി.

പി പ്രസാദിന്റെ പ്രവർത്തനം വിഎസ് സുനിൽകുമാറിനൊപ്പമെത്തുന്നില്ലെന്നും വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. സിപിഐഎമ്മിനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സെക്രട്ടറിക്ക് കഴിയുന്നില്ല. സിപിഐഎമ്മിനെ താങ്ങി നിൽക്കുന്നുവെന്നാണ് ഉയർന്ന വിമർശനം. മൂന്ന് കമ്മിറ്റികളാണ് ബിനോയ് വിശ്വത്തിനെതിരെ രം​ഗത്തെത്തിയത്.

Continue Reading

Trending