india

താനെയിലെ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍; അന്വേഷണം

By webdesk11

August 13, 2023

മഹാരാഷ്ട്രയിലെ മുംബൈ താെന ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. ഛത്രപതി ശിവജി മഹാരാജാ ആശുപത്രിയിലാണ് സംഭവം. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്

സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അന്വേഷണത്തിന് ഉത്തരവിട്ടു. മൂത്രക്കല്ല്, അള്‍സര്‍, ന്യൂമോണിയ തുടങ്ങി വിവിധ രോഗങ്ങളുമായി ആശുപത്രിയില്‍ എത്തിയവരാണ് മരിച്ചത്. ചികിത്സയില്‍ വന്ന പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഭീഷണി കണക്കിലെടുത്ത് ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.