Culture

ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ വര്‍ധന

By Test User

September 22, 2019

സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ദിവസവും ഇന്ധനവില പരിഷ്‌കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്.ഇന്ന് പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 18 പൈസയും.

ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‌ലൈനിനു നേരെയായിരുന്നു അരാംകോയ്‌ലുണ്ടായ ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.