kerala

കോഴിക്കോട് കലക്ടറേറ്റില്‍ വന്‍ നിയമന ക്രമക്കേട്

By webdesk18

August 05, 2025

കോഴിക്കോട് കലക്ടറേറ്റില്‍ വന്‍ നിയമന ക്രമക്കേട്. റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തില്‍ ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് തസ്തികയില്‍ കയറിയ അഞ്ചുപേര്‍ക്ക് എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് മാറ്റം നല്‍കി. ആറുമാസം മാത്രമാണ് ടൈപ്പിസ്റ്റ് തസ്തികയില്‍ ഇവര്‍ ജോലി ചെയ്തത്. എന്നാല്‍ ഈ തസ്തികയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ക്ലര്‍ക്ക് ആയി മാറ്റം നല്‍കാവൂ എന്നാണ് ചട്ടം.

സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടന നേതാക്കളാണ് ക്രമക്കേടിന് പിന്നിലെന്ന് ആരോപണം. തസ്തിക മാറ്റം റദ്ദാക്കി നിലവിലെ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.