india

ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വന്‍ ഹിമപാതം; 47 തൊഴിലാളികള്‍ കുടുങ്ങി

By webdesk17

February 28, 2025

ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ വന്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്. 57 തൊഴിലാളികളാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മഞ്ഞുവീഴ്ചയെ കനത്തതോടെ ബദരീനാഥിന് അടുത്തുള്ള മന ഗ്രാമത്തിന് സമീപവും ഹിമപാതം ഉണ്ടായിട്ടുണ്ട്. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

അതേസമയം മഞ്ഞു വീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് നിലേഷ് ആനന്ദ് ഭര്‍നെ പറഞ്ഞു. സ