kerala

അറബിക്കടലിലെ ലഹരി വേട്ട; പിടിയിലായ പാക് സ്വദേശി റിമാന്‍ഡില്‍

By webdesk14

May 16, 2023

കൊച്ചി: അറബിക്കടലില്‍ ലഹരിമരുന്നുമായി പിടികൂടിയ ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പാകിസ്ഥാന്‍ സ്വദേശി സുബൈറിനെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുബൈറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് നിഗമനം.

അറബിക്കടലില്‍ പാക്കിസ്ഥാന്‍ ബോട്ടില്‍ നിന്ന് 15,000 കോടി രൂപ വിലവരുന്ന 2.5 ടണ്‍ രാസലഹരിയാണ് പിടിച്ചെടുത്തത്. പാക്കിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലീം നെറ്റ്‌വര്‍ക്കിന്റെതാണ് ലഹരിമരുന്നു. പിടിച്ചെടുത്തതിലും അധികം മയക്കുമരുന്ന് കടലില്‍ മുക്കിയതായാണ് പൊലീസ് കസ്റ്റഡയിലുള്ള പ്രതിയുടെ മൊഴി.