kerala

ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരിക്കടത്ത്; ഒന്നരക്കോടിയുടെ പാന്‍മസാല പിടികൂടി

By webdesk11

January 15, 2023

മലപ്പുറം എടപ്പാളില്‍ ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരിക്കടത്ത്. രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നര ലക്ഷം പാക്കറ്റ് പാന്‍ മസാല എക്‌സൈസ് സംഘം പിടികൂടി. സംസ്ഥാനത്ത് ഇത്രയും വലിയ പാന്‍ മസാല വേട്ട ആദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ രമേശ്, അലി, ഷമീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരക്കോടി രൂപയോളം വില വരുന്നതാണ് പാന്‍മസാല