kerala

കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

By webdesk13

October 29, 2023

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപ്രതിയിലേക്ക് മാറ്റി. യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

കളമശേരി മെഡിക്കല്‍ കോളേജിന് സമീപത്തായാണ് സ്‌ഫോടനമുണ്ടായ സമാറ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സെന്ററില്‍ മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളുന്നതാണ് കണ്‍വെന്‍ഷന്‍ സെന്റര്‍.