india

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

By webdesk18

July 20, 2025

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

വാരാണസിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.

കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.