gulf

അജ്മാനില്‍ വന്‍ കവര്‍ച്ച; 12 മണിക്കൂറിനകം തൊണ്ടിസഹിതം പ്രതികളെ പിടികൂടി

By webdesk11

July 08, 2023

അജ്മാന്‍: അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം പൊലീസ് തൊണ്ടിസഹിതം പിടികൂടി. അജ്മാനിലെ ജ്വല്ലറിയില്‍നിന്നും 11 ലക്ഷം ദിര്‍ഹമിന്റെ (രണ്ടരകോടിയോളം രൂപ) സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

അജ്മാന്‍ പൊലീസ് നടത്തിയ അതിവിദഗ്ദമായ നീക്കങ്ങളിലൂടെയാണ് പ്രതികളെ പിടികൂടിയത്. മുഖം മൂടിയണിഞ്ഞെത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്. പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ നിരവധി തവണ പ്രതികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ മാറിധരിച്ചിരുന്നു.

പ്രതികളില്‍ ഒരാളെ ഷാര്‍ജയില്‍വെച്ചും രണ്ടുപേരെ അജ്മാനില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മൂന്നുപേരും അറബ് വംശജരാണ്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മൂന്നുപേരും പങ്കുവെച്ചശേഷം വിവിധ ഭാഗങ്ങളിലേക്ക മാറിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി പൊലീസ് പിടിയിലാകുന്നത്.