മലപ്പുറം നന്നമ്പ്ര തെയ്യാലിങ്ങലില്‍ വന്‍ കവര്‍ച്ച. മാരക ആയുധങ്ങളുമായെത്തിയ സംഘം കാര്‍ ആക്രമിച്ച് രണ്ടുകോടിയോളം രൂപ കവര്‍ന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.
കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ പണവുമായി കാറില്‍ മടങ്ങുന്ന തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്.
വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നിലേക്ക് കവര്‍ച്ച സംഘമെത്തി വടിയും വാളും ഉപയോഗിച്ച് വാഹനം തകര്‍ക്കുകയായിരുന്നു. കാറിനകത്ത് ബാഗില്‍ സൂക്ഷിച്ച പണമെടുത്ത് സംഘം രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.