india

തമിഴ്നാട്ടില്‍ വിജയ്യുടെ റാലിക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

By webdesk17

September 27, 2025

തമിഴ്നാട്ടില്‍ നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 31 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറില്‍ നടന്ന റാലിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

അപകടത്തിനു പിന്നാലെ വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെ കരൂറിലെത്തും.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.