kerala

മാസപ്പടി വിവാദത്തിൽ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

By webdesk15

August 22, 2023

മാസപ്പടി വിവാദത്തിൽ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലക്കാണ് കയ്യിലുള്ള രേഖകളുമായിമാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ ഫെയ്‌സ്ബൂക് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് മാത്യു കുഴല്‍നാടന്‍.വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എവിടെ വച്ച്, എപ്പോൾ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.