kerala

‘സിപിഎമ്മിന് പിണറായിയെ ഭയം; സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടിഎന്ന് മാത്യു കുഴൽനാടൻ

By webdesk15

August 11, 2023

സിപിഎമ്മിന് പിണറായിയെ ഭയമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടിഎന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലോ സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ചു വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.ഒന്നുകിൽ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കിൽ പണം വാങ്ങിയില്ലെന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനങ്ങൾക്ക് വിവരങ്ങളറിയാൻ ആഗ്രഹമുണ്ട്. നിയമസഭയിൽ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെയും. പിബി മുതൽ താഴോട്ട് എല്ലാവർക്കും പിണറായിയെ ഭയമാണ്.ഇത് സിപിഎമ്മിന്റെ അപചയമാണ് കാണിക്കുന്നതെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു