കോട്ടയം: മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സംഭവം. കോട്ടയം വൈക്കം കല്ലറക്കടുത്ത് മുണ്ടാറില്‍ വെച്ചാണ് സംഭവം. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി.
ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍.

പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ മുട്ടുച്ചിറയിലെ ഹോളി ഗോസ്റ്റ് മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനായി നാവികസേനയുടെ സേവനവും തേടിയിട്ടുണ്ട്.