kerala

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: ഇടത് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് യു.ഡി.എഫ് നേട്ടം; സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി

By Chandrika Web

August 22, 2022

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് യു.ഡി.എഫിന് നേട്ടം. സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് യു.ഡി.എഫ് വന്‍ നേട്ടം കൊയ്തത്. സി.പി.എമ്മിന്റെ ഏഴു കോട്ടകളില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി.

2017ല്‍ ആകെയുള്ള 35 സീറ്റില്‍ ഏഴു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ അത്് 14 സീറ്റുകളായി ഉയര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. ഏഴു സീറ്റുകള്‍ നഷ്ടമായ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി.