india

അബ്ദുല്‍നാസര്‍ മഅദനിയുടെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Chandrika Web

April 13, 2023

നിരവധി അസുഖങ്ങളുള്ളതിനാല്‍ ആയുര്‍വേദചികില്‍സക്കും മറ്റുമായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന അബ്ദുല്‍നാസര്‍ മഅദനിയുടെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്ഥയില്‍ ബംഗളൂരുവില്‍ കഴിയുകയാണ് ബംഗളൂരുസ്‌ഫോടനക്കേസ് പ്രതി മഅദനി. ജാമ്യവ്യവസ്ഥകള്‍ലംഘിക്കാതെ ഇതുവരെയും കഴിയുന്ന പ്രതിക്ക് എന്തുകൊണ്ട് നാട്ടിലേക്ക് പോയിക്കൂടാ എന്ന് കോടതി കഴിഞ്ഞ മാര്‍ച്ച് 27 ന് ചോദിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരാണ് ഇതിന് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടത്.