തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി രംഗത്ത്. ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ജിയോ ബഹിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം, ജിയോ ബഹിഷ്‌കരിക്കുക എന്ന് മഅ്ദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേ സമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കര്‍ഷക സംഘടനകളും അറിയിച്ചു. ആം ആദ്മി പ്രവര്‍ത്തകരോടും സമരത്തില്‍ പങ്കുചേരാന്‍ കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ശക്തമാകുന്ന കര്‍ഷകസമരം അതേ രീതിയില്‍ തന്നെ പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.