kerala

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

By webdesk18

March 20, 2025

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി പന്തളം കുരമ്പാലയിലെ കടയിലെ ജീവനക്കാരന്‍ അനി ആണ് പൊലീസ് പിടിയിലായത്.

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തളം കൂരമ്പാലയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പൂജാ സ്റ്റോര്‍ ആയിരുന്നു ഇത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

പന്തളം കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു