kerala

മയക്കുമരുന്നുമായി മകന്‍ പിടിയിലായതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി

By Chandrika Web

January 21, 2023

മയക്കുമരുന്നുമായി മകന്‍ പിടിയിലായതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസ് ക്ലെമന്റ് (55) ആണ് മരിച്ചത്. നാല് ഗ്രാം എം.ഡി.എം.എയുമായി ഇന്നലെ വൈകീട്ട് മകനെ പിടികൂടിയത്. ഷൈനോ സ്ഥിരമായി മയക്കുമരുന്നുമായി നടക്കാറുണ്ടായിരുന്നു. തൂങ്ങിമരിച്ച നിലയിലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം.