kerala

വീണ്ടും മാധ്യമ വിലക്ക്; മീഡിയവണ്‍, കൈരളി ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍

By Test User

November 07, 2022

മീഡിയവണ്‍, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

വാര്‍ത്തസമ്മേളനത്തിനിടെ മീഡിയവണ്‍, കൈരളി ഇവിടെ കൂട്ടത്തിലുണ്ടോയെന്ന് ഗവര്‍ണര്‍ തിരക്കി. ശേഷം പേരെടുത്ത് വിളിച്ച് പുറത്ത്‌പോകാന്‍ പറയുകയായിരുന്നു.തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഈ കാമ്പയിന്‍.

എന്നാല്‍ അതേസമയം ഗവര്‍ണറുടെ അറിയിപ്പ് ലഭിച്ചട്ടാണ് പങ്കെടുത്തതെന്ന് ഇരുവരും വ്യക്തമാക്കി.ഇതിന്റെ ഇ-മെയില്‍ സന്ദേശം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.