india

യുപിയില്‍ മെഡിക്കല്‍ കോളേജ് തീപിടിത്തം; പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം

By webdesk17

November 18, 2024

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തില്‍ പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുന്നു. എന്നാല്‍ ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ന്യൂബോണ്‍ സെപ്ഷ്യല്‍ കെയര്‍ യൂണിറ്റില്‍ പരിധിയില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നുവെന്ന ഡ്യൂട്ടി നഴ്‌സിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘം പരിശോധിക്കും.

ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുന്നും ഡ്യൂട്ടി നഴ്‌സ് പറഞ്ഞു.