crime

വയറ്റില്‍ ശസ്ത്രക്രിയോപകരണം: വീണ്ടും ഹര്‍ഷിനയെ കൈയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ്

By webdesk14

March 03, 2023

സിസേറിയന്‍ ഉപകരണം വയറ്റില്‍ വച്ചുമറന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിഅധികൃതര്‍ക്ക് തെറ്റ്പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും കുറ്റക്കാരെ കണ്ടെത്താനായില്ല. ആദ്യം മുതലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്ട്രമെന്റ് രജിസ്റ്റല്‍ പരിശോധിച്ചപ്പോള്‍ കണക്കുപ്രകാരമുള്ള എല്ലാ ഉപകരണങ്ങളും അവിടെയുണ്ടെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.