crime

കാലുമാറിയതില്‍ ഡോക്ടറുടെ കുറ്റസമ്മതം; തുറന്നുപറച്ചില്‍ മാനേജ്‌മെന്റിനോട്; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു ബന്ധുക്കള്‍

By webdesk14

February 24, 2023

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുന്നൊരുക്കം നടത്തിയത് ഇടതുകാലിലെ ശസ്ത്രക്രിയയ്ക്കാണെന്നും എന്നാല്‍ ശസ്ത്രക്രിയ നടത്തിയത് വലതുകാലിലെന്നും ഡോ.ബെഹിര്‍ഷാന്‍ സമ്മതിക്കുന്നു. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തുറന്നുപറച്ചില്‍.

അതിനിടെ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നപെടി. അശ്രദ്ധമായി ചികില്‍സിച്ചു എന്ന കുറ്റമാണ് ഡോക്ടര്‍ ബഹിര്‍ഷാനെതിരെ ചുമത്തിയത്. കക്കോടി മക്കട സ്വദേശി സജ്‌നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്.

എന്നാല്‍ സജ്‌നയുടെ രണ്ടു കാലുകള്‍ക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.