kerala

മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ: 13.5 പവൻ സ്വർണം കാണാനില്ല

By webdesk14

March 06, 2024

നെടുമ്പാശേരി: ക്ഷേത്ര മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യത്തിനുവേണ്ടി അടുവാശേരിയിൽ എടുത്ത വാടകവീട്ടിലായിരുന്നു തിങ്കളാഴ്ച സാബു തങ്ങിയത്. പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തിനൊപ്പം മകൻ ക്ഷേത്രത്തിലെത്തി അന്വേഷിച്ചപ്പോഴാണ് പൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.