Art

ഓർമ്മകളുടെ ഉണർവിൽ ഈ സംഘം

By webdesk14

January 04, 2023

61-ാം സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ പോയ കാലത്തെ ഓർത്തെടുക്കുകയാണ് ഈ സംഘം. 1968, 69,70 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘ നൃത്തത്തിന് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ നടക്കാവ് ജി.വി എച്ച്എസ്എസ്സിലെ പൂർവവിദ്യാർത്ഥികളാണിവർ.ഇന്നലെ വിക്രം മൈതാനിയിൽ സംഘനൃത്തം അരങ്ങേറുമ്പോൾ ഒത്തുകൂടിയ ഹൈമ, ഷൈമ, സത്യബാമ, ജയലക്ഷ്മി, രേണുക, ജയവല്ലി എന്നിവർ മധുരത്തിന്റെ ഓർമ്മയിൽ പോയ കാലത്തെ ഓർത്തെടുക്കുകയാണ്.

1968 തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിന് ഒന്നാം സ്ഥാനവും, 69 70 വർഷങ്ങളിൽ കോട്ടയം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് രണ്ടാം സ്ഥാനവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഇഎംഎസിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയ സന്തോഷവും അത് തങ്ങളുടെ സ്കൂളിൽ വർഷങ്ങളോളം ഫ്രെയിം ഇട്ട് വെച്ചതും ഇവർ സന്തോഷത്തോടെ ഓർത്തെടുക്കുന്നു. അന്ന് കലോത്സവങ്ങളിൽ പങ്കെടുത്തത് വീട്ടുകാരുപോലും അറിയാതെയായിരുന്നു. അധ്യാപകർ തന്നെയായിരുന്നു ഒരുവിധം ചെലവുകളൊക്കെ തന്നെ വഹിച്ചിരുന്നതെന്നും ഇവർ പറയുന്നു.