kerala

മരണത്തിന്റെ വ്യാപാരി; മന്ത്രി അബ്ദുറഹിമാനെതിരെ കെ.എം ഷാജി

By webdesk13

May 18, 2023

മന്ത്രി വി. അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം ഷാജി. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തിവാങ്ങിയാണ് അബ്ദുറഹിമാന്‍ മന്ത്രിയായതെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.