Sports

മെറീനോ ഹാട്രിക്ക്; തുര്‍ക്കിയെ ഗോളില്‍മുക്കി സ്പെയിന്‍

By webdesk17

September 08, 2025

ലോകകപ്പ് ക്വാളിഫയറില്‍ സ്‌പെയിന്‍ തകര്‍പ്പന്‍ ജയം. തുര്‍ക്കിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കീഴടക്കി. മിക്കേല്‍ മെറീനോ (22, 45+1, 57) ഹാട്രിക് നേടി. പെഡ്രി (6, 62) രണ്ട് ഗോളും ഫെറാന്‍ ടോറസ് (53) ഒരു ഗോളും നേടി. പന്തടക്കത്തില്‍ മുന്നില്‍ നിന്നെങ്കിലും ഗോള്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ല. ആറ് മത്സരങ്ങളില്‍ അഞ്ച് ജയം, ഒരു സമനിലയില്‍ സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമത്.

മറ്റൊരു മത്സരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിനെതിരെ ജര്‍മനിയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. സെര്‍ജിയോ നാബ്രി (7), നദിം അമിറി (69), ഫ്‌ളോറിയാന്‍ വിര്‍ട്‌സ് (72) എന്നിവര്‍ ജര്‍മനിക്കായി ഗോള്‍ നേടി. ഇസാക് പ്രിന്‍സ് (34) നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിന് ആശ്വാസ ഗോള്‍ സമ്മാനിച്ചു. സ്ലോവേക്യയ്ക്കെതിരെ തോറ്റതിന് ശേഷം ജര്‍മനിയുടെ ഈ ആദ്യ ജയമാണ്. ബെല്‍ജിയം, നെതര്‍ലന്‍ഡ്, പോളണ്ട് ടീമുകളും വിജയിച്ചു.