crime

യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം; നഴ്‌സറി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

By webdesk14

May 13, 2023

യുവതിയുടെയും മകളുടെയും ഫോണിലേക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ച അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ത്ഥികളുടെയടക്കം സ്വകാര്യദൃശ്യങ്ങള്‍ കണ്ടെത്തി. നഴ്‌സറി സ്‌കൂള്‍ അധ്യപകനായ വട്ടപ്പാറ സ്വദേശി ജോജു (27)നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ലഭിച്ചത്. നാട്ടിലൂണ്ടായിരുന്ന ജോജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ 300ഓളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെടുത്തത്.