Video Stories
മിശിഹ തറവാടു വിടുന്നു

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്ബോള്‍ മാന്ത്രികന് തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നു. ബാര്‍സയുടെ മുഖ്യ പരിശീലകനായി പെപ് ഗുര്‍ഡിയോള എന്ന പഴയ കോച്ച് വരണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലെ ടീം കോച്ച് ലൂയിസ് എന്‍ട്രികെയോടുള്ള പരസ്യ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ്. എന്‍ട്രികെയും മെസിയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഫുട്ബോള്‍ ലോകത്തിനറിയാം.
കഴിഞ്ഞയാഴ്ച്ചയാണ് എന്‍ട്രികെ പറഞ്ഞത് ടീമിന്റെ രഹസ്യങ്ങള്‍ താന്‍ മെസിയുമായി ചര്‍ച്ച ചെയ്യാറില്ലെന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പി.എസ്.ജിക്ക് മുന്നില്‍ നാല് ഗോളിന് ബാര്‍സ തകര്‍ന്നതിന് ശേഷം ടീമിന് നേരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മെസിയും നെയ്മറും സുവാരസുമെല്ലാം കളിക്കുന്ന സൂപ്പര്‍ സംഘം ദയനീയമായി തോറ്റതിന് പിറകില്‍ കോച്ചിന്റെ പിഴവുകളാണെന്നാണ് ബാര്‍സ മാനേജ്മെന്റും കരുതുന്നത്. സീനിയര്‍ താരങ്ങളുമായി കോച്ചിന് നല്ല ബന്ധമില്ലതാനും. ഇത്തരം സാഹചര്യത്തില്‍ എന്‍ട്രികെയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ന് ബാര്‍സ ലാലീഗയില്‍ ലഗാനസുമായി കളിക്കുന്ന സാഹചര്യത്തില്‍ കോച്ചിന്റെ കാര്യത്തില്‍ ഈ സീസണിനൊടുവില്‍ തീരുമാനമുണ്ടാവും.
എന്‍ട്രികെ തുടരുന്ന പക്ഷം മെസി ബാര്‍സയിലുണ്ടാവില്ലെന്നുറപ്പാണ്. ഗുര്‍ഡിയോളക്ക് വേണ്ടി മെസി രംഗത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്നം കോച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ബാര്‍സയുമായി മെസിയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. അദ്ദേഹവുമായി കരാര്‍ ഉടന്‍ പതുക്കുമെന്ന് ബാര്‍സ മാനേജ്മെന്റ്് പറയുന്നുവെങ്കിലും മെസി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. ഗുര്‍ഡിയോളയാവട്ടെ മെസിക്കുളള മറുപടിയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട് താന്‍ ബാര്‍സയിലേക്കില്ലെന്ന്. കൂടാതെ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്.
കുട്ടിക്കാലം മുതല്‍ ബാര്‍സയുടെ സ്വന്തമാണ് മെസി. തന്റെ കരിയര്‍ ബാര്സയില് തുടങ്ങി ബാര്സയില് തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ മെസി കളം മാറുമെന്ന് തന്നെയാണ് സ്പാനിഷ് ഫുട്ബോള്‍ ലോകം നല്കുന്ന സൂചന.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
india2 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
crime2 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
EDUCATION2 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala2 days ago
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്