News

മെസിയുടെ മിന്നും പ്രകടനത്തില്‍ ഇന്റര്‍ മയാമി പ്ലേ ഓഫിലേക്ക്

By webdesk18

November 09, 2025

മേജര്‍ ലീഗ് സോക്കറില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി പ്ലേ ഓഫിലേക്ക് കടന്നു. എം.എല്‍.എസ് കപ്പ് പ്ലേ ഓഫ്‌സിന്റെ ആദ്യ റൗണ്ടില്‍ നടന്ന ടൈബ്രേക്കറില്‍ നാഷ്വില്ലെ എസിയെ 4-0 ന് തോല്‍പിച്ചാണ് മയാമി വിജയിച്ചത്.

മയാമിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ലയണല്‍ മെസിയുടെ മിന്നും പ്രകടനമാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസി കളം നിറഞ്ഞു. ഈ മത്സരത്തിലൂടെ മെസി തന്റെ കരിയറിലെ 400-ാമത്തെ അസിസ്റ്റ് സ്വന്തമാക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

മെസിയൊപ്പം ടാഡിയോ അലന്‍ഡെയും മികച്ച പ്രകടനം കാഴ്ചവെച്ചു; അദ്ദേഹം മയാമിക്കായി രണ്ട് ഗോളുകള്‍ കൂടി നേടി.

ഇതോടെ ഇന്റര്‍ മയാമി എം.എല്‍.എസ് കപ്പ് പ്ലേ ഓഫിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലേക്ക് യോഗ്യത നേടി. ടീമിന്റെ ആത്മവിശ്വാസം ഉയരുന്നതിനൊപ്പം, മെസിയുടെ ഫോമും മയാമിയുടെ കിരീട പ്രതീക്ഷകള്‍ക്ക് പുതുജീവനം നല്‍കുകയാണ്.