News

വീണ്ടും കൂട്ടപിരിച്ചുവിടലിന് മെറ്റ; ഇത്തവണ ജോലി പോകുന്നത് 10,000പേര്‍ക്ക്

By webdesk14

March 14, 2023

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ പതിനായിരം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. നാലു മാസം മുന്‍പ് 11,000 പേരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ടീം അംഗങ്ങളില്‍ നിന്ന് ഏകദേശം പതിനായിരം പേരെ കുറയ്ക്കണമെന്ന് കരുതുന്നു. ഇതുവരെനികത്തിയിട്ടില്ലാത്ത 5,000 ഒഴിവുകള്‍ നികത്തേണ്ടതില്ലെന്നും തീരുമാനിച്ചു.