കൊച്ചി: വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ഐ ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഭൗതിക ശരീരം എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

വൈകുന്നേരം നാലുമുതല്‍ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതിനു ശേഷം വീണ്ടും വസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച്ച കബറടക്കും.