gulf

മിഫ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു

By webdesk13

September 08, 2024

മദീന: മദീന ഇന്ത്യൻ ഫുടുമ്പോൾ അസോ ഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു. മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.

മദീനയിലെ പ്രവാസി മലയാളികളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങ് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അലി ഹുസൈൻ ഉത്ഘാടനം ചെയ്തു. വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ടീമുകളുടെ മാർച്ച് പാസ്റ്റും ഉത്ഘാടന വേളയിൽ അരങ്ങേറി.

പ്രവാസി സമൂഹത്തിൻ്റെ വൻ ജനപങ്കാളിത്വത്തോടെ നടന്ന ചടങ്ങിൽ അഷറഫ് ചൊക്ളി, ഹമീദ് പെരുപറമ്പിൽ, നിസാർ കരുനാഗപ്പള്ളി,നജീബ് പത്തനംതിട്ട,ഡോ: ഫാറൂഖ്, മെഹബൂബ് കീഴ്പ്പറമ്പ്,കോയ സംസം, സുഹുർ കിസ്മത്ത്,സമദ് ടോപ് ഫോം, കബീർ ബിരിയാണി സ്പോട്,നിസാർ കൊടിയത്തൂർ,അൽത്താഫ് കൂട്ടിലങ്ങാടി, ഷംസു എന്നിവർ സംബന്തിച്ചു.

ഹിഫ്സു റഹ്മാൻ ,മുനീർ പടിക്കൽ,ഫൈസൽ വടക്കൻ, അജ്മൽ ആബിദ്,ജലീൽ പാലൂർ, ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്,ഹാരിസ് പേരാമ്പ്ര, നിസാർ മേപയൂർ, സുഹൈൽ നഹാസ്, ജദീർ തങ്ങൾ, സഹദ് അസ്ഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.