മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.