india

ജമ്മു-കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

By webdesk14

May 04, 2023

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് സംഭവം. മാച്ച്‌ന ഗ്രാമത്തിലാണ് തകര്‍ന്നുവീണതെന്നാണ് വിവരം.

പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററിനകത്ത് 3പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.