kerala

മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ

By webdesk14

June 07, 2025

തിരുവനന്തപുരം: ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്’ എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ‘മെസ്സി വരും ട്ടാ…’ എന്നും കുറിച്ചിട്ടുണ്ട്. ഇലക്ഷനായതിനാലാണ് മെസ്സി വരുന്നതെന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘മുമ്പ് പാലക്കാട് ഇലക്ഷന്‍ ദിവസമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് ഇപ്പോള്‍ നിലമ്പൂര്‍ ഇലക്ഷന്‍ ഉദ്ദേശം വ്യക്തം, ഓരോ ഇലക്ഷന് വരുമ്പോഴും മെസ്സി വരും. ഇല്ക്ഷന്‍ കഴിഞ്ഞാല്‍ മെസ്സി പോകും…, മെസ്സി കേരളത്തിലേക്ക്…സ്വരാജ് നിയമസഭയിലേക്ക്, സ്വരാജിന് വേണ്ടി വോട്ട് പിടിക്കാന്‍ കാല്‍പന്ത് കളിയുടെ രാജാവ് മെസ്സി ഇതാ കടന്ന് വരികയാണെന്ന്’.- തുടങ്ങിയ കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.