kerala

താനൂരിലെ അപകടത്തിലുള്‍പ്പെട്ട ബോട്ടിന്റെ ഉടമ മന്ത്രി വി.അബ്ദുറഹ്മാന്റെ സുഹൃത്താണെന്ന്

By Chandrika Web

May 08, 2023

താനൂരിലെ അപകടത്തിലുള്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ മന്ത്രി വി.അബ്ദുറഹ്മാന്റെ സുഹൃത്താണെന്ന് നാട്ടുകാര്‍. സി.പി.എമ്മുകാരനായ നാസറിന് ബോട്ടിന് ലൈസന്‍സും ഫിറ്റ്‌നസും തരപ്പെടുത്താന്‍ മന്ത്രിയുടെ സഹായം കിട്ടിയിരുന്നതായാണ് പരാതി. ബോട്ടിന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ലൈസന്‍സുണ്ടെന്ന് വ്യക്തമായി. മീന്‍പിടുത്ത ബോട്ടാണ് രൂപം മാറ്റി യാത്രാബോട്ടാക്കിയത്. രണ്ടുദിവസം മുമ്പ് പൊലീസ് ഇടപെട്ട് ബോട്ട് സര്‍വീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായതായി പറയുന്നു.