Indepth

മന്ത്രി ഉദ്ഘാടനം ചെയ്തത് 2മാസം മുമ്പ്; ആദ്യ മഴയില്‍ തന്നെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന നിലയില്‍

By webdesk13

May 03, 2023

ഉദ്ഘാടനം കഴിഞ്ഞ് ആദ്യമഴയില്‍ തന്നെ പാലക്കാട് ഒറ്റപ്പാലം കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച്ര് തകര്‍ന്നു. റോഡില്‍ വലിയ കുഴി രൂപപ്പെട്ടു.

ഈ മാര്‍ച്ച് നാലിനാണ് നെല്ലികുറുശ്ശി – കുതിഴഴിപ്പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ സീസണിലെ ആദ്യ മഴയില്‍ തന്നെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു.

190 മീറ്ററാണ് അപ്രോച്ച് റോഡ് ഉള്ളത്. ഇതിലാണ് വലിയ കുഴി രൂപപെട്ടത്. അശാസ്ത്രീയമായുള്ള നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.