തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പാല്‍വില വര്‍ധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തോമസ് കെ. തോമസ് എം.എല്‍.എയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി വിശദീകരിച്ചത്.
കേരളം നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതലായി പാലിന് വില നല്‍കുന്ന സംസ്ഥാനമാണെന്നും, വില വര്‍ധനവ് നടപ്പിലാക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വരുന്ന പാല്‍ സംസ്ഥാനത്തെ ക്ഷീരവിപണിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടികള്‍.
പാല്‍വില വര്‍ധനവ് സംബന്ധിച്ച് രൂപീകരിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച്, കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മില്‍മ ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.