kerala

റിപബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരൻ്റെ വാഹനത്തിൽ

By webdesk14

January 26, 2024

കോഴിക്കോട്∙ റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം.

പൊലീസ് വാഹനത്തിന് പകരം അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത് മാവൂരിലെ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനം. വിപിൻ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎൽ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത്.

പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്.