kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

By webdesk17

July 07, 2025

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.