മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. കത്തിടപാടുകളിലും പരാതികള്‍ക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപിലായി ‘ബഹു’ ചേർക്കണമെന്നാണ് പറയുന്നത്.
‘പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങൾ / പരാതികൾ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹ. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്’ – കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.