kerala

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍

By webdesk14

January 24, 2026

ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള വിവരക്കേട് മന്ത്രിമാര്‍ വിളിച്ചുപറയുന്നത് നമ്മള്‍ കണ്ടെന്നും അവര്‍ക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവരദോഷികള്‍ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താന്‍ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയില്‍ മന്ത്രിമാര്‍ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.