ദുബൈ: ചെറിയ കുറ്റങ്ങള്‍ക്ക് തടവിന് പകരം സാമൂഹ്യ സേവനം ശിക്ഷയാക്കിക്കൊണ്ട് യു.എ.ഇ പീനല്‍ കോഡില്‍ മാറ്റം വരുത്തി. നഗര ശുചീകരണം, സ്‌കൂള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ജോലികളാണ് നല്‍കുക. ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് മൂന്നു മാസം വരെയുള്ള സാമൂഹ്യ സേവനമാണ് നല്‍കുക. അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തിലാകും. സമൂഹ്യ സേവനം പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിച്ച് കുറ്റം ചെയ്ത ആളുടെ പ്രവര്‍ത്തനം വിലയിരുത്തും. 20 കുറ്റങ്ങള്‍ക്ക് 20 മുതല്‍ 240 മണിക്കൂര്‍ വരെ സമൂഹ്യ സേവനം വിധിക്കുന്ന പരിഷ്‌കാരത്തിന് 2009ല്‍ യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
Be the first to write a comment.