News

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു; രണ്ടുമരണം

By Akhila

March 26, 2026

അബുദാബി: ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ അവശിഷ്ടം പതിച്ചു രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ അകലെ സ്വയ്ഹാനിലാണ് മിസൈല്‍ അവശിഷ്ടം വീണു ദുരന്തമുണ്ടായത്. ഇതോടെ മിസൈല്‍ യുഎഇയില്‍ മരണപ്പെടുന്നവരുടെ എണ്ണം പത്തായി. മൊത്തം 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.