മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിസൈല്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരീക്ഷണം വിജയകരമാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് മോദി ചെയ്ത്. ഇത് ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയമായി ലാഭമുണ്ടാക്കാനുള്ള ശ്രമമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രഖ്യാപനം നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.