kerala

യുവാവിനെ കാണാതായിട്ട് രണ്ടുപതിറ്റാണ്ട്; കാത്തിരിപ്പുമായി ഉമ്മയും കുടുംബവും

By Chandrika Web

February 23, 2023

22 വര്‍ഷം മുമ്പ് കാണാതായ മകനെ തേടി വൃദ്ധമാതാവും കുടുംബവും. പാലക്കാട് തണ്ണിശേരി തെക്കൂട്ടില്‍ കളത്തില്‍ സുലൈമാന്റെ മകന്‍ സക്കീര്‍ഹുസൈനാണ് 2001ല്‍ വീട് വിട്ടിറങ്ങിയത്. ഇതുവരെയും ഇയാളെക്കുറിച്ച് വിവരം അറിയാതെ വിഷമിക്കുകയാണ് കുടുംബം. വയോധികരായ മാതാപിതാക്കള്‍ അസുഖബാധിതരാണ്. മാതാവ് സുബൈദ പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. വീട് വിടുമ്പോള്‍ സക്കീര്‍ ഹുസൈന് 23 വയസ്സായിരുന്നു. ഇപ്പോള്‍ 46 വയസ്സാകും. പലസ്ഥലത്തും അന്വേഷിക്കുകയും പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഈ സൈബര്‍കാലത്തും മകനെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അഞ്ചംഗ കുടുംബം. പത്തുവര്‍ഷം മുമ്പ് പത്രപരസ്യം നല്‍കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പിതാവ് സുലൈമാന്‍ (phone-9895052283) പറയുന്നു.