india

‘ദൗത്യം അതീവ ദുഷ്ക്കരം’: ഷിരൂരിൽ മൽപേ സംഘം തിരച്ചിൽ അവസാനിപ്പിച്ചു

By webdesk14

July 28, 2024

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേ. രക്ഷാദൗത്യം അതീവ ദുഷ്ക്കരമാണെന്ന് മാൽപേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപേ സംഘത്തിന്റെ തീരുമാനം.

ഈശ്വർ മാൽപേ പല തവണ പുഴയിലിറങ്ങി പരിശോധന നടത്താൻ ശ്രമിച്ചിരുന്നു. ആദ്യരണ്ടുതവണ ശ്രമം ഒന്നും കണ്ടെത്താനാകാതെ മാൽപേ തിരിച്ചുകയറി. മൂന്നാംതവണ മാൽപേയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടി അദ്ദേഹം നൂറുമീറ്ററോളം ഒഴുകിപ്പോയി. തുടർന്ന് നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നാലെ വീണ്ടും മാൽപേ പുഴയിലിറങ്ങി പരിശോധന തുടർന്നെങ്കിലും ട്രക്ക് കണ്ടെത്താനായില്ല.